Thursday, April 24, 2008

മാധ്യമങ്ങളേ എന്തിനീ ക്രൂരത...

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവതിനിടെ ആന ഇടഞ്ഞതും മൂന്ന് ഹത ഭാഗ്യര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടതുമായ വാര്‍ത്ത കേട്ടപ്പൊള്‍ ആദ്യം തപ്പിയതു മനോരമ ഓണ്‍ലൈന്‍ ആണ്. വിശദമായ റിപ്പൊര്‍ട് കൊടുത്തിട്ടുണ്ട്. വായിച്ചു കഴിഞ്ഞപ്പൊഴാണു ഹോം പേജിലേ വീഡിയോ ലിങ്ക് കണ്ടത്. ഒരാളെ കുത്തി കുടയുന്ന ആന അയ്യാളെ നിലത്തിട്ട് ചവിട്ടി , ഉരുട്ടി തന്റെ കലി തീര്‍ക്കുന്ന ആ രങ്കം അങ്ങനെ തന്നെ കാണിക്കുന്നു. ഒരു തരത്തിലുമുള്ള എഡിറ്റിങ്ങും ഇല്ലാതെ.

ഓഫീസില്‍ നിന്നും രാവിലെ വീട്ടില്‍ എതിയപ്പൊള്‍ സഹ മുറിയന്‍ പറഞ്ഞു ഇതേ ദൃശ്യം വാര്‍ത്താ ചാനലുകള്‍ ഇടവിട്ടു കാണിച്ചു കൊണ്ടിരുന്നു എന്ന്. പതിവില്ലാതെ രാവിലെ അച്ഛന്‍ വിളിക്കുന്നു, എന്താണെന്നു ചോദിച്ചപ്പോള്‍ ഇന്നലെ രാത്രി അമ്മ ഒന്നു തല കറങ്ങി വീണു എന്നും ഇപ്പൊ കുഴപ്പം ഒന്നും ഇല്ല, അതു ഒന്നു പറയാന്‍ വേണ്ടി വിളിച്ചതാണെന്നും പറഞ്ഞു, കാര്യം തിരക്കിയപ്പോഴാണു പറഞ്ഞത്, ടീവീ യില്‍ ആ ദൃശ്യം കണ്ടപ്പൊഴാണെത്രെ അമ്മക്കു അസ്വാസ്ഥ്യം തോന്നിയത്.. ഇങ്ങനെ എത്ര പേരെ ആ ദൃശ്യം അസ്വസ്ഥരാക്കി കാണും ?

എന്തിന്ടെ പേരിലായാലും ഇതു പോലുള്ള ദ്രിശ്യങ്ങള്‍ ഒരു എഡിറ്റിങ്ങും കൂടാതെ ചാനലുകളില്‍ കാണിക്കുന്നത് എതിര്‍ക്കപ്പെടേണ്ടതാണു. ഇത്തരത്തിലുള്ള ഭീകര കാഴ്ചകള്‍ കാണിക്കുന്നതിലൂടെ ചാനലുകള്‍ ഉദ്ദേശിക്കുന്നത് എന്താണ് ? വാര്‍ത്തകള്‍ വളച്ചൊടിക്കാതെ നിങ്ങളുടെ മുന്നില്‍ എത്തിക്കുന്നു എന്നൊ ? അതൊ മറ്റു ചാനലുകള്‍ക്കു കിട്ടാത്ത സ്കൂപ്പ് / വീഡിയൊ ഞങ്ങള്‍ക്കു കിട്ടി ഞങ്ങളാണു അഗ്രഗണ്യന്മാര്‍ എന്നൊ ?

ഭീകര രംഗങ്ങള്‍ ഉള്ള സിനിമകള്‍ക്കു “എ“ സര്‍റ്റിഫിക്കറ്റ് കൊടുക്കുന്ന സെന്‍സര്‍ ബോര്‍ഡ് പൊലെ ഒന്നും ഈ മാധ്യമങ്ങള്‍ക്കു ബാധകം അല്ലെ? ഇതു ആദ്യത്തെ പ്രാവശ്യം അല്ല ഇങ്ങനെ ഉള്ള രംഗങ്ങള്‍ ചാനലുകളില്‍ വരുന്നത് എന്ന് തോന്നുന്നു, മുന്‍പ് സൂര്യയില്‍ വന്ന ഒരു ക്ലിപ്പിങ് ഇപ്പോഴും ഇന്റര്‍നെറ്റു വഴി പ്രചരിക്കുന്നുണ്ട്. അതു പോലെ തന്നെ പദ്മതീര്ഥക്കുളത്തിലുണ്ടായ കൊലപാതകം.

ബൂലോഗരെ ഇതിനെപ്പറ്റി എന്തു പറയുന്നു ?

10 comments:

  1. കണ്ണൂരാനേ,
    എഴുതിയതത്രയും വളരെ സത്യം. ഇതിനെപ്പറ്റി ഒരു പോസ്റ്റ് എഴുതണമെന്ന് വിചാരിച്ചതാണ്. അപ്പോഴാണ് ഈ പോസ്റ്റ് കണ്ടത്.

    കഴിയുന്നതും എല്ലാക്കൊല്ലവും മുടങ്ങാതെ ഹാജറാവാറുള്ള ഇരിങ്ങാലക്കുട ഉത്സവം ഇത്തവണ മുടങ്ങിയല്ലൊ എന്നൊരു വിഷമത്തിലിരിക്കെ, ഉച്ചക്ക് അമ്മയുടെ ഫോണ്‍. അവിടെ ആന ഇടഞ്ഞെന്ന്. ഉടനെ മനോരമ ന്യൂസ് വച്ചു. രക്തം മരവിപ്പിക്കുന്ന രംഗങ്ങള്‍ അതേപടി കാണിക്കുന്നതാണ് കണ്ടത് . അതുതന്നെ പലവട്ടം ആവര്‍ത്തിക്കുന്നതില്‍ വല്ലാത്തൊരു ഔത്സുക്യമാണ് ചാനല്‍ കാണിച്ചത്. തൊട്ടുപുറകേ മത്സരബുദ്ധിയോടെ മറ്റു ചാനലുകളും.
    വാര്‍ത്തകള്‍ അതേപടി പ്രേക്ഷകരില്‍ എത്തിക്കുക എന്ന ഉദ്ദേശമാണ് ഇതിന്റെ പിറകിലെങ്കിലും പലപ്പോഴും ഇത് കാണുന്നവരുടെ മാനസികാവസ്ഥയെ ക്കുറിച്ച് ഇവര്‍ ചിന്തിക്കാറില്ലെന്നതാണ് സത്യം.എല്ലാവര്‍ക്കും മനോധൈര്യം ഒരുപോലെയായിരിക്കില്ലല്ലൊ. അതുകൊണ്ട് ഇത്തരം രംഗങ്ങളുടെ പ്രക്ഷേപണത്തിന് ഒരു നിയന്ത്രണം കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് തോന്നുന്നു.

    ReplyDelete
  2. ഒരു തവണം കണ്ടപ്പോള്‍ത്തന്നെ ഒരു മാതിരി ആയി. ചാനല്‍ ചര്‍ച്ച മാറിയിരുന്ന് കേള്‍ക്കുകയായിരുന്നു. സ്ക്രീനിലേക്ക് നോക്കാതെ...അനോണി ആന്റണി ഒരു പോസ്റ്റ് ഇട്ടിരുന്നു കുറച്ച് കാലം മുന്‍പ്.

    ReplyDelete
  3. സത്യത്തില്‍ കേരളത്തിലെ എത്തിക്സില്ലാത്ത ഏറ്റവും സംഘടിത ശക്തി മാധ്യമങ്ങളാണ്.
    ഭീകരദൃശ്യങ്ങള്‍ കാണിക്കുന്നതില്‍ ഒതുങ്ങി നില്‍ക്കുന്നില്ല അവര്‍. പോലീസ് റിപ്പോര്‍ട്ടുകള്‍ അതേ പടി പകര്‍ത്തുന്നതും അവരുടെ ഒരു ശൈലി തന്നെയാണ്.
    അതേ സമയം നമ്മുടെ സമൂഹത്തിനെ പിടികൂടിയിരിക്കുന്ന ജനാധിപത്യവിരുദ്ധചിന്തയും ഇതിനുകാരണമാണ്.
    കാണാനാളുകളുള്ളതിനാല്‍ കൂടിയാണ് അവര്‍ അത് പ്രക്ഷേപണം ചെയ്യുന്നത്.
    പണ്ട് മംഗളം വാ‍രികയുടെ ഒരു മുഖ്യ ഇനം കൊലപാതക ഫീച്ചറുകളായിരുന്നുവല്ലോ.
    സമൂഹത്തെ ജനാധിപത്യവല്‍ക്കരിക്കുകയാണ് ഇതിനെ തടയാനുള്ള ഏക മാര്‍ഗ്ഗം

    ReplyDelete
  4. അനുകൂലിയ്ക്കുന്നു, മാഷേ.

    ReplyDelete
  5. പൂര്‍ണ്ണമായും യോജിക്കുന്നു. ഇതു പോലെ എത്രയോ സംഭവങ്ങള്‍ ലൈവ്‌ ആയി ഇവര്‍ കാണിക്കുന്നു ! ഒരിക്കല്‍ ഏതോ ഒരു പുറം നാട്ടില്‍ ചില കുറ്റവാളികളെ കൊല്ലുന്നത്‌ കാണിച്ച്‌ എന്റെ രണ്ട്‌ ദിവസത്തെ ഉറക്കം പോയിരുന്നു. കുറ്റവാളികളുടെ ദേഹത്ത്‌ ഒരു ബോംബ്‌ കെട്ടി, ഒരു റിമോട്ട്‌ കൊണ്ട്‌ അത്‌ പൊട്ടിച്ചായിരുന്നു ആ നടപടി. അടുത്ത ഊഴത്തിനായി കുറ്റവാളികള്‍ കാത്തു നില്‍ക്കുന്നുമുണ്ട്‌. ഇത്‌ കണ്മുന്നില്‍ കണ്ടുകൊണ്ട്‌ ! അന്നേ തോന്നിയിരുന്നു എന്തിനാണ്‌ ഇവയൊക്കെ കാണിക്കുന്നതെന്ന്. ആനയുടെ അക്രമം കാണിക്കള്‍ ചാനലുകാരുടെ സ്ഥിരം പരിപാടിയാണ്‌. ഇതിനെതിരെ പ്രതികരിക്കേണ്ട സമയം കഴിഞ്ഞു !!

    ReplyDelete
  6. കണ്ണൂക്കാരാ തികച്ചും പ്രസക്തമായ ചിന്തകള്‍. ചിലര്‍ക്കിതൊരു ഹരമാണ്, ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്, സൌദിയില്‍ ആളുടെ തലവെട്ടുന്നതിന്റെ ക്ലിപ്പുകള്‍ ഇവിടെ കണ്ടു രസിക്കുന്നു. അതിന്റെ മറ്റൊരു വശം മനോരമയും. ഓഫ്: ബിന്ദു.കെ.പി. ആളുമാറിപ്പോയെന്നു തോന്നുന്നു, കണ്ണൂരാനും, കണ്ണൂക്കാരനും തമ്മില്‍ :) 27നു കോഴിക്കോട് കാണുമല്ലോ?

    ReplyDelete
  7. vijayan mashude maranam live kanda nhettal ipppzhum mariittilla. pandu pathmatheerthakkulathile kolapathakam sponsored programmayi kanichappol kanichappol kanan kazhiyathirunnathu ente kanninte bhagyam. nammude kazhchakale aaranu ee chanalukalkku theerezhuthi koduthathu

    ReplyDelete
  8. പണ്ട് എറണാകുളത്ത് ഒരു ആന ഒരു പപ്പാനെ കാലു വല്ലിച്ചു കീറുന്ന രംഗം കണ്ട് പേടിച്ചു നമ്മള്‍ക്ക് ഈ ചാനല്‍ സംസ്ക്കാരം ഒരു ശിലമായി കഴിണ്‍ജിരിക്കുന്നു
    http:ettumanoorappan.blogspot.com

    ReplyDelete
  9. മാധ്യമങ്ങള്‍ക്ക് മൂക്ക് കയറിടാന്‍ ഗവണ്മെന്‍റും സെന്‍സര്‍ ബോര്‍ഡും തയ്യാറാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഇത്തരം ദൃശ്യങ്ങളിലൂ‍ടെ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

    ഒറ്റ ചോദ്യം അപ്പോഴും മുഴങ്ങുന്നു. നാളത്തെ വോട്ട് ബാങ്കിന് പ്രചരണം നടത്തേണ്ടുന്ന മന്ത്രിപുംഗവന്മാര്‍ ഇവര്‍ക്കെതിരെ നീങ്ങാന്‍ തയ്യാറാകുമോ?

    കുറച്ച് പേരിലെങ്കിലും ചിന്തയുണര്‍ത്താന്‍ ഇത്തരം പോസ്റ്റുകള്‍ മുന്നിട്ടു നില്‍ക്കുന്നു.

    സ്നേഹപൂര്‍വ്വം
    ഇരിങ്ങല്‍

    ഒടേ: കണ്ണൂരാനും കണ്ണൂ‍ക്കാരനും എനിക്ക് ആദ്യം മാറിപ്പോയി. പിന്നെ കണ്ണൂരാന്‍റെ കമന്‍ റ് കണ്ടപ്പോഴാണ് രണ്ടു പേരാണെന്ന് മനസ്സിലായത്.

    ReplyDelete