Thursday, April 24, 2008

മാധ്യമങ്ങളേ എന്തിനീ ക്രൂരത...

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവതിനിടെ ആന ഇടഞ്ഞതും മൂന്ന് ഹത ഭാഗ്യര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടതുമായ വാര്‍ത്ത കേട്ടപ്പൊള്‍ ആദ്യം തപ്പിയതു മനോരമ ഓണ്‍ലൈന്‍ ആണ്. വിശദമായ റിപ്പൊര്‍ട് കൊടുത്തിട്ടുണ്ട്. വായിച്ചു കഴിഞ്ഞപ്പൊഴാണു ഹോം പേജിലേ വീഡിയോ ലിങ്ക് കണ്ടത്. ഒരാളെ കുത്തി കുടയുന്ന ആന അയ്യാളെ നിലത്തിട്ട് ചവിട്ടി , ഉരുട്ടി തന്റെ കലി തീര്‍ക്കുന്ന ആ രങ്കം അങ്ങനെ തന്നെ കാണിക്കുന്നു. ഒരു തരത്തിലുമുള്ള എഡിറ്റിങ്ങും ഇല്ലാതെ.

ഓഫീസില്‍ നിന്നും രാവിലെ വീട്ടില്‍ എതിയപ്പൊള്‍ സഹ മുറിയന്‍ പറഞ്ഞു ഇതേ ദൃശ്യം വാര്‍ത്താ ചാനലുകള്‍ ഇടവിട്ടു കാണിച്ചു കൊണ്ടിരുന്നു എന്ന്. പതിവില്ലാതെ രാവിലെ അച്ഛന്‍ വിളിക്കുന്നു, എന്താണെന്നു ചോദിച്ചപ്പോള്‍ ഇന്നലെ രാത്രി അമ്മ ഒന്നു തല കറങ്ങി വീണു എന്നും ഇപ്പൊ കുഴപ്പം ഒന്നും ഇല്ല, അതു ഒന്നു പറയാന്‍ വേണ്ടി വിളിച്ചതാണെന്നും പറഞ്ഞു, കാര്യം തിരക്കിയപ്പോഴാണു പറഞ്ഞത്, ടീവീ യില്‍ ആ ദൃശ്യം കണ്ടപ്പൊഴാണെത്രെ അമ്മക്കു അസ്വാസ്ഥ്യം തോന്നിയത്.. ഇങ്ങനെ എത്ര പേരെ ആ ദൃശ്യം അസ്വസ്ഥരാക്കി കാണും ?

എന്തിന്ടെ പേരിലായാലും ഇതു പോലുള്ള ദ്രിശ്യങ്ങള്‍ ഒരു എഡിറ്റിങ്ങും കൂടാതെ ചാനലുകളില്‍ കാണിക്കുന്നത് എതിര്‍ക്കപ്പെടേണ്ടതാണു. ഇത്തരത്തിലുള്ള ഭീകര കാഴ്ചകള്‍ കാണിക്കുന്നതിലൂടെ ചാനലുകള്‍ ഉദ്ദേശിക്കുന്നത് എന്താണ് ? വാര്‍ത്തകള്‍ വളച്ചൊടിക്കാതെ നിങ്ങളുടെ മുന്നില്‍ എത്തിക്കുന്നു എന്നൊ ? അതൊ മറ്റു ചാനലുകള്‍ക്കു കിട്ടാത്ത സ്കൂപ്പ് / വീഡിയൊ ഞങ്ങള്‍ക്കു കിട്ടി ഞങ്ങളാണു അഗ്രഗണ്യന്മാര്‍ എന്നൊ ?

ഭീകര രംഗങ്ങള്‍ ഉള്ള സിനിമകള്‍ക്കു “എ“ സര്‍റ്റിഫിക്കറ്റ് കൊടുക്കുന്ന സെന്‍സര്‍ ബോര്‍ഡ് പൊലെ ഒന്നും ഈ മാധ്യമങ്ങള്‍ക്കു ബാധകം അല്ലെ? ഇതു ആദ്യത്തെ പ്രാവശ്യം അല്ല ഇങ്ങനെ ഉള്ള രംഗങ്ങള്‍ ചാനലുകളില്‍ വരുന്നത് എന്ന് തോന്നുന്നു, മുന്‍പ് സൂര്യയില്‍ വന്ന ഒരു ക്ലിപ്പിങ് ഇപ്പോഴും ഇന്റര്‍നെറ്റു വഴി പ്രചരിക്കുന്നുണ്ട്. അതു പോലെ തന്നെ പദ്മതീര്ഥക്കുളത്തിലുണ്ടായ കൊലപാതകം.

ബൂലോഗരെ ഇതിനെപ്പറ്റി എന്തു പറയുന്നു ?

Wednesday, April 16, 2008

ഇരുട്ടിനു വേലികെട്ടിയ പെണ്‍കുട്ടി

ഇരുട്ടിനു വെളിച്ചത്തിന്റെ വേലി കെട്ടിയ പെണ്‍കുട്ടി...
വിഷുവിനു രാത്രി നടന്ന പടം പിടുത്തത്തിനിടയില്‍ കിട്ടിയത്...

Monday, April 7, 2008

നെഞ്ചു കലക്കരുത്...

തോട്ടിയിടലും നെഞ്ചു കലക്കലും നിരോധിച്ച കേരളത്തിലെ ഒരു വിനോദ സഞ്ചാര കേന്ദ്രം..
ആ തോട്ടിയിടല്‍ എന്ന വാക്കു കണ്ടാല്‍ അറിയാം ഇതിന്ടെ കര്‍ത്താവ് ഒരു ത്രിശ്ശൂര്‍ക്കാരന്‍ ഗഡി ആണെന്ന്...

Tuesday, April 1, 2008

കാത്തു സൂക്ഷിച്ചൊരു.......

കാത്തു സൂക്ഷിച്ചൊരു പപ്പായപ്പഴം കാക്കച്ചി കൊത്തി പൊയേ... (വീട്ടിലെ അടുക്കളപ്പുറത്തുനിന്നു...)