Friday, December 28, 2007

ഫൊട്ടൊ ഗ്രഫിക പരീക്ഷണങ്ങള്‍ ( അബധ്ധങ്ങള്‍)

പടം എടുക്കുന്നതിനിടെ പിണഞ്ഞ ചില അബദ്ദങ്ങള്‍..

വെളിച്ചതിന്റ്ടെ തൂക്കു കയര്‍....
ഒരു അബ്സ്റ്റ്രാക്റ്റ് ലേസര്‍ ഷൊ...

Thursday, December 20, 2007

ഒരു ചാണ്‍ വയറിനു വേണ്ടി

ശബരിമല യാത്രയില്‍ കൂടെ കൊണ്ടുപൊയ ക്യാമറയില്‍ പതിഞ്ഞവ... ചില അമ്പലങ്ങളുടെ മുന്നില്‍ നിന്നു


ഇതു രാമേശ്വരത്തു നിന്നു
ഇത് മധുര മീനാക്ഷി ക്ഷേത്രതില്‍ നിന്നു.... ആനക്കാരന്‍ നിങ്ങള്‍ക്കു വളരെ പരിചയം ഉള്ള ആളാണു..


ഏറ്റുമാനൂര്‍ അമ്പലത്തിനു മുന്നില്‍ കത്തി, കൊടുവാള്‍, വടിവാള്‍...... വില്‍ക്കുന്ന അമ്മൂമ്മ....

ഇതും ഏറ്റുമാനൂര്‍ നിന്നു



Wednesday, December 19, 2007

രാമേശ്വരം കാഴ്ചകള്‍

ശബരിമല യാത്രയുടെ ഭാഗമായി ഞങ്ങള്‍ രാമേശ്വരം ശിവ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. അവിടെ നിന്നും പകര്‍ത്തിയ ചില പടങ്ങള്‍. (ക്ലിക്കിയാല്‍ വലുതായി കാണാം)




അമ്പലത്തിന്റെ ഒരു ഇടനാഴി.......


രാമേശ്വരം കടല്‍ തീരത്തു നിന്നും ഒരു കാഴ്ച..



പാമ്പന്‍ പാലം കടന്നു പൊകുന്ന ഒരു തീവണ്ടി.......



രാമേശ്വരം അമ്പലത്തിന്റെ ഗോപുരം......


















Wednesday, November 28, 2007

പ്രാണരക്ഷാര്‍ത്തം....


ചേര ആശാന്റെ വരവു കണ്ടു കുഞ്ഞിനേയും കൊണ്ടു ഓടുകയാണു ഈ എലി മാതാവ്. വീടിനടുത്തുള്ള ക്ഷേത്രത്തില്‍ ദീപാരാധന തൊഴാന്‍ പോയപ്പൊള്‍ കിട്ടിയത്. ചേര ചേട്ടനെ ക്യാമറയില്‍ ആക്കാന്‍ നോക്കിയപ്പൊഴെക്കും മച്ചാന്‍ മുങ്ങി കളഞ്ഞു.
മൊബൈല്‍ ക്യാമറ ആയതു കാരണം ക്ലാരിറ്റി കുറവാണു ക്ഷമിക്കുക........

Tuesday, November 20, 2007

വരുമാന ശ്രോതസ്സുകള്‍

പ്രിയപ്പെട്ടവരെ ഒരു പത്തു പന്ത്രണ്ടു വര്‍ഷം മുന്നേയുള്ള എന്റെ പ്രധാന വരുമാന ശ്രോതസ്സുകളെപ്പറ്റിയുള്ള വെളിപ്പെടുത്തലുകളാണു ഈ പോസ്റ്റ്.


തേങ്ങ.... പെട്ടന്നുള്ള വട്ടച്ചിലവുകള്‍ക്കുള്ള ആശ്രയം......

കോലൈസ്, നാരങ്ങാ മിട്ടായി...... തുടങ്ങിയ സ്തിരം ചെലവുകള്‍ക്കുള്ള സ്തിര വരുമാന മാര്‍ഗം. സ്വന്തം / മറ്റുള്ളവരുടെ പറംബില്‍ വീണു കിടക്കുന്നവ / വീഴ്ത്തുന്നവ..... കൈമാറ്റം ബാര്‍ട്ടര്‍ സംബ്രദായത്തിലും ആവാം





കശുമാങ്ങാ കൂട്ടം..... പ്രതാപ കാലത്തെ പ്രധാന വരുമാന ശ്രോതസ്സായിരുന്നു ഇവന്‍......പിതാശ്രീയുടെ കണ്ണില്‍ പെടാതെ എത്ര എത്ര ലവന്മാരെ ഞാന്‍ ഹാജ്യാരുടെ കടയില്‍ എത്തിച്ചിട്ടുണ്ട്.....



Monday, November 19, 2007

മറൈന്‍ ഡ്രൈവ്


കൊച്ചി മറൈന്‍ ഡ്രൈവില്‍ ചിത്രം വരക്കുന്ന കലാകാരന്‍.... ഇദ്ദെഹതിനു രണ്ടു കൈകളിലും കാലുകളിലും വിരലുകള്‍ ഇല്ല.....അതി മനൊഹരമായ ചിത്രങ്ങള്‍ ഇദ്ദേഹം ഈ കൈകള്‍ കൊണ്ടു വരക്കും.



മറൈന്‍ ഡ്രൈവില്‍ നിന്നും ഷിപ്പ് യാര്‍ഡിന്റെ ഒരു രാത്രി കാഴ്ച.

Friday, November 9, 2007

Padangal


മന്ദാരപ്പൂമൂളി....... എന്റെ വീട്ടില്‍ നിന്ന്