Sunday, February 24, 2008

അന്ത റ്റീ കടയിലെ കേട്ടു പാരുങ്കൊ....

എന്റെ ബ്ലോഗ് തുടങ്ങുമ്പൊള്‍ ഞാന്‍ പ്രത്യേകം പറഞ്ഞതാണ് എനിക്കു എഴുതാന്‍ അറിയില്ലാ അറിയില്ലാ എന്ന്. പക്ഷെ സമ്മതിക്കെന്ടെ, ഓരൊ ദിവസവും ബ്ലൊഗില്‍ കയറിയാല്‍ ഓരോരുത്തരും സ്വന്തം അനുഭവ കുറിപ്പുകള്‍ / കഥകള്‍ എഴുതി നെറക്കുവല്ലെ… ഇതെല്ലാം വായിക്കുമ്പൊ തൊന്നും ഈശ്വരാ ഇമ്മാതിരി ഒന്നു എന്റെ കയ്യിലും ഉണ്ടല്ലൊ എന്നു..

പക്ഷെ എന്തു ചെയ്യാം വിശാലെട്ടന്‍ എഴുതുമ്പൊലെ എഴുതാന്‍ നര്‍മം എന്റെ അടുത്തുകൂടെ, എന്തിനു ഒരു കിലൊമീറ്റര്‍ ദൂരെ കൂടെ പോകുന്ന കണ്ണൂര്‍ – ഇരിക്കൂറ് റോട്ടീ കൂടെ പൊലും പൊയിട്ടില്ല. പിന്നെ ശ്രീ എഴുതുമ്പൊലെ നടന്ന കാര്യങ്ങള്‍ സരളമായ ഭാഷയില്‍ കുറിച്ചു വെക്കണം, അതിനുള്ള ഒരു എളിയ ശ്രമം.

കൊയമ്പത്തൂരിലെ സി എം എസ് കൊളേജില്‍ ആയിരുന്നു എം സി എ അഭ്യാസം. താമസം ഹൊസ്റ്റെലിലും. ഞങ്ങളുടെ ടീമിലെ സ്തിരം മെംബെര്‍മാരില്‍ ഒരാളാണ് ഹരി. (പേരു മാറ്റുന്നു, കാരണം അവനും ഇതു വായിക്കുന്ന കൂട്ടത്തിലാ). ടീമിന്റെ അബധ്ധ സംഭാവനകളില്‍ മ്ര്ഗീയ ഭൂരിപക്ഷം സ്വന്തം ആക്കിയവന്‍. ഞങ്ങള്‍ വെള്ളിയപ്പന്‍ (അതു ചുരുങ്ങിയും നീണ്ടും വെള്ളി, വെള്ളായി, വെള്ളായിയപ്പന്‍ എന്നൊക്കെ ആകും.) എന്നു വിളിക്കും.

ഹോസ്റ്റലില്‍ എത്തി രന്ടാമത്തയൊ മൂ‍ന്നാമത്തയൊ ഞായറാഴ്ച വെള്ളിയപ്പന്ടെ വകയില്‍ ഒരു ചേട്ടനെ കാണാന്‍ ഞങ്ങള്‍ റൂം മേറ്റ്സ് മൂന്നുപെരും ഗാന്ധിപുരം ക്രൊസ്സ് കട്ട് റൊഡില്‍ പൊകാന്‍ തീരുമാനിക്കുന്നു. അവിടെ സിങ്കപ്പൂര്‍ പ്ലാസയുടെ അടുത്തുള്ള റൈമന്‍ഡ്സ് ഷൊപ്പിലെ ക്യാഷിയര്‍ ആണു വകയിലെ ചേട്ടന്‍. അങ്ങനെ സെക്യുരിറ്റി സെല്വണ്ണനൊടു ബസ്സിന്റെ നംബരും സമയവും ഒക്കെ ചോദിച്ചു എഴുതി വച്ച് (ഒരുത്തനു പൊലും മര്യാദക്കു തമിഴ് വായിക്കാനും അറിയില്ല പറയാനും അറിയില്ല) ഞങ്ങല്‍ യാത്ര തുടങ്ങി.
ഗാന്ധിപുരം ബസ്സ് സ്റ്റാന്റില്‍ കാലുകുത്തിയ സമയം സോഡയില്‍ ഉപ്പിട്ട പൊലെ പതഞ്ഞു പൊങ്ങിയ ഞങ്ങലുടെ ആവേശം ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ ശ്ശൂം….ടുസ്സ്. കെട്ടു പൊയി. മൊത്തം തമിഴ് മയം, കടകളുടെ പേരു ഇങ്ലീഷിലുണ്ട് പക്ഷെ സ്തലപ്പെര്‍ കാണാന്‍ ഇല്ല. എങ്ങും മുഴങ്ങി കെള്‍ക്കുന്ന തമിഴിന്ടെ ആരവം മാത്രം.

ഈ നിലയില്‍ ആരൊടെങ്കിലും ചോദിക്കാതെ ക്രൊസ്സ് കട്ട് റൊഡ് പൊയിട്ടു റൊഡു ക്രൊസ്സ് ചെയ്യാന്‍ പൊലും പറ്റില്ല എന്നു മനസ്സിലാക്കിയ ഞങ്ങല്‍ ഒരു മലയാളി മുഖത്തിനു വേന്ടി ബസ്സ് സ്റ്റാണ്ടില്‍ മൊത്തം തപ്പി. എവിടെ ….. ചന്ദ്രനില്‍ പൊലും ഉന്ടെന്നു പറയുന്ന ആ സധനത്തെ ആ ഏരിയായില്‍ എവിടെയും കാണാനില്ല.

അങ്ങനെ വെള്ളായി അവന്റെ തുരുപ്പു ചീട്ടെടുത്തു…”എങ്കെ” അവന്റെ കയ്യിലെ ആകെ ഉള്ള സമ്പാദ്യം. തൊട്ടു മുന്നില്‍ നില്‍ക്കുന്ന ഒരു അണ്ണന്റെ മുന്നില്‍ ചെന്ന് വടിവേലു വളയണ മാതിരി വളഞ്ഞു പരമാവധി ഭവ്യതയില്‍ ഒരു ചോദ്യം
“അണ്ണാ ഈ സിങ്കപ്പൂര്‍ പ്ലാസ എങ്കെ ?”
‘ഏ ?”
സിങ്കപ്പൂര്‍ പ്ലാസ, സിങ്കപ്പൂര്‍ പ്ലാസ എങ്കെ?
“തെരിയാത് തമ്പീ, കേട്ടു പാരുങ്കൊ,”
വെള്ളാ‍യി അങ്ങെരുടെ മുഖത്തു നിന്നു കണ്ണെടുക്കാതെ നോക്കി നില്‍ക്കുകയാണ്, കൂടെ ഞങ്ങളും. കേട്ടോളാന്‍ പറഞ്ഞിട്ടു ഇയാള്‍ എന്താ മിണ്ടാന്ടു നിക്കണെ എന്ന സംശയം മൂന്നെണ്ണത്തിന്റെയും മുഖത്ത്.
“നാ ഇന്ത ഊരുക്കു പുതുസ്, അന്ത റ്റീ കടയിലെ കെട്ടു പാരുങ്കൊ”
അങ്ങനെ തന്നെ ആണു പറഞ്ഞത് എന്നു തൊന്നുന്നു സിങ്കപ്പൂര്‍ പ്ലാസ ചൊദിച്ച ഞങ്ങളെ അങ്ങെരു ചൂണ്ടി കാണിച്ചതു ഒര് കൊച്ച് ചായക്കട. എനിവെ..ആവശ്യക്കാരനു ഔചിത്യം ഇല്ലാലൊ... ചായക്കടയില്‍ ചെന്നു വീന്ടും ചൊദ്യം ആവറ്തിക്കുന്നു….
“ ഇങ്കെ ഇരുന്ത് സ്റ്റ്രൈറ്റാ പൊയി അന്ത സിഗ്നല്‍ ക്രൊസ്സ് പണ്ണി പിള്ളയാര്‍ കോയില്‍ പക്കത്തിലെ പൊനാ പൊതും”
ഏല്ലാം മനസിലായതു കാരണം അപ്പൊ തന്നെ കയ്യില്‍ ഉന്ടായിരുന്ന ഒരു രൂപാ കൊയിന്‍ ഇട്ട് ചേട്ടന്റെ കടയില്‍ വിളിച്ചു…. അഞ്ചു മിനിട്ടിനകം ചേട്ടന്‍ വന്നു ഞങ്ങളെ കൊണ്ടു പൊകുകയും ചെയ്തു.

പിന്നെയും രണ്ടു മൂന്നു മാസം കഴിഞ്ഞപ്പൊളാണു കേട്ട് പാര്‍ എന്നു തമിളില്‍ പറഞ്ഞാ ചോദിച്ചു നോക്കൂ എന്നാണെന്നു മനസിലായെ……

12 comments:

 1. "അന്ത റ്റീ കടയിലെ കെട്ടു പാരുങ്കൊ...."

  സരളമായ ഭാഷയില്‍ കാര്യങ്ങള്‍ പറയുന്ന..എനിക്കു ഈ കുറിപ്പു എഴുതാന്‍ പ്രചൊദനമായ “നീര്‍മിഴിപ്പൂക്കള്‍ എന്ന ബ്ലൊഗിന്റെ ഉടമക്കു ഈ പൊസ്റ്റ് സമര്‍പ്പിക്കുന്നു”

  ReplyDelete
 2. കൊള്ളാം, തമിഴ്നാട്ടില്‍ ചെന്നു പെട്ട മലയാളികള്‍ക്കെല്ലാം പറ്റുന്ന പറ്റ്.

  അക്ഷരത്തെറ്റ് ശ്രദ്ധിക്കുമല്ലോ?

  ReplyDelete
 3. ടായ്, ഏന്‍‌ടാ തമിഴ് തെരിയാതാ???

  ഏയ് ഞനൊന്നു പറഞ്ഞു നോക്കീതാ ട്ടാ.

  നല്ല കലക്കന്‍ എഴുത്ത്.

  ReplyDelete
 4. റൊമ്പ പ്രമാദമാന എളുത്ത്, അണ്ണാ...
  ;)

  എന്തായാലും എന്റെ ബ്ലോഗ് ഒരു പ്രചോദനമായി എന്നറിയുന്നതില്‍ വളരെ സന്തോഷം ,മാഷേ...
  അക്ഷരത്തെറ്റുകള്‍ കുറച്ചു കൂടി ശ്രദ്ധിയ്ക്കണേ...

  ReplyDelete
 5. കണ്ണൂക്കാരാ
  എഴുത്ത് നന്നായിട്ടോ. ഇനിയും നന്നാക്കാന്‍ ശ്രീയോട് കേട്ട് പാര്. ഗുരു പറയുന്നതു കേട്ടില്ലേ അക്ഷരത്തെറ്റുകള്‍ കുറച്ചു കൂടി ശ്രദ്ധിച്ച് കൂട്ടിച്ചേര്‍ത്ത് എഴുതണമെന്ന് :) എന്നാലേ വായിക്കാനൊരു ഗുമ്മുള്ളൂ :)
  -സുല്‍

  ReplyDelete
 6. നല്ല എഴുത്ത്... ഭാവുകങ്ങള്‍

  ReplyDelete
 7. പണ്ട് എന്റെ നാട്ടിലെ രണ്ട്മൂന്ന് പ്രമുഖര്‍ ഇത് പോലെ പോണ്ടിച്ചെരി കാണാന്‍ പോയി, അവിടെ ബസിറങ്ങി(കണ്ണൂരില്‍ നിന്ന്‌ ബസിനാണ്‍ പോയ്യത്) അവിടെയെത്തിയപ്പൊ ഒന്നും തിരിയാത്ത അവസ്ഥ (ഡോണ്ട് മിസണ്ടര്‍സ്റ്റാന്റ് സ്ഥല ജല വിഭ്രമം മാത്രം) അടുത്തു കണ്ട ഓട്ടോ ഡ്രൈവറോട് കൂട്ടത്തിലൊരാള്‍ "ബസ് എങ്കെ?" ഉദ്ദേശിച്ചത് ബസ്സ്റ്റാന്റ് ഏത് ഭാഗത്താണ്‍ എന്ന്..

  ReplyDelete
 8. കാപ്പിലാന്‍ ചേട്ടാ : റൊംബ നന്ട്രി

  വാല്‍മീകി : ആദ്യമായാ കീമാനില്‍ ഇങ്ങനെ ഒരു സാഹസം അതിന്റെയാ ഈ തെറ്റുകള്‍.ഇന്ത തടവു മന്നിച്ചിട്.

  പ്രിയാ : ഇപ്പൊ നല്ലാ തമിള്‍ തെരിയും അമ്മാ... അതോ അക്കാവാ?

  ശ്രീ : എന്റെ പൊന്ന് മാഷേ.കീ മാനും പിടിച്ചു എഴുതാന്‍ ഇരുന്നപ്പൊള്‍ അല്ലെ മനസിലായെ പല അക്ഷരങ്ങള്‍ പ്രത്യെകിച്ചു കൂട്ടക്ഷരങ്ങള്‍ നമ്മടെ റേഞ്ചില്‍ വരുന്നില്ലെന്നു...എഴുതാന്‍ ഐഡിയ മാത്രം പോരാ കീമാനിലും നല്ല അറിവു വേണം എന്നു മനസിലായി.എന്തായാലും ഇറങ്ങി ഇനി ഒന്നു കലക്കിയിട്ടെ കേറുന്നുള്ളൂ.ഇനിയും സപ്പൊര്‍ട്ട് പ്രതീക്ഷിക്കുന്നു.

  സുല്ലെ : സത്യമായിട്ടും കീമാന്ടെ മുന്നില്‍ സുല്ലിട്ടു പൊയി.ഏന്തായാലും ശ്രീ ഗുരുക്കളൂടെ അക്ഷര തെറ്റുകള്‍ മാത്രം അല്ല മൊത്തം നീര്‍മിഴി പൂക്കളേ അടിച്ചു മാറ്റിയാലൊ എന്നാണു ഇപ്പൊ ചിന്ത.

  ഷാരു : നന്റി

  കടവാ : നീയും ഏന്‍ ഊരുക്കാ‍രനാ...? കണ്ണൂരില്‍ എന്ത ഊരു? ഇപ്പൊ എങ്കെ ഇരുക്കിരാര്‍ ?

  ReplyDelete
 9. ഇപ്പോഴാ ബ്ലോഗ് കണ്ടത്.. :)

  ReplyDelete
 10. നന്നായി...

  സസ്നേഹം
  ശിവ.....

  ReplyDelete
 11. ഇതു വായിച്ചപ്പോള്‍ എനിക്ക് പറ്റിയ ഓരോ പറ്റുകള്‍ ഓര്ത്തു ഞാന്‍ ഇരുന്നു ചിരിക്കുവാരുന്നു ... ഞാന്‍ കഴിഞ്ഞ ഒരു എട്ടു മാസം അയി തമിഴ്മകന്‍ ആണെ .....

  ReplyDelete