Tuesday, November 20, 2007

വരുമാന ശ്രോതസ്സുകള്‍

പ്രിയപ്പെട്ടവരെ ഒരു പത്തു പന്ത്രണ്ടു വര്‍ഷം മുന്നേയുള്ള എന്റെ പ്രധാന വരുമാന ശ്രോതസ്സുകളെപ്പറ്റിയുള്ള വെളിപ്പെടുത്തലുകളാണു ഈ പോസ്റ്റ്.


തേങ്ങ.... പെട്ടന്നുള്ള വട്ടച്ചിലവുകള്‍ക്കുള്ള ആശ്രയം......

കോലൈസ്, നാരങ്ങാ മിട്ടായി...... തുടങ്ങിയ സ്തിരം ചെലവുകള്‍ക്കുള്ള സ്തിര വരുമാന മാര്‍ഗം. സ്വന്തം / മറ്റുള്ളവരുടെ പറംബില്‍ വീണു കിടക്കുന്നവ / വീഴ്ത്തുന്നവ..... കൈമാറ്റം ബാര്‍ട്ടര്‍ സംബ്രദായത്തിലും ആവാം





കശുമാങ്ങാ കൂട്ടം..... പ്രതാപ കാലത്തെ പ്രധാന വരുമാന ശ്രോതസ്സായിരുന്നു ഇവന്‍......പിതാശ്രീയുടെ കണ്ണില്‍ പെടാതെ എത്ര എത്ര ലവന്മാരെ ഞാന്‍ ഹാജ്യാരുടെ കടയില്‍ എത്തിച്ചിട്ടുണ്ട്.....



4 comments:

  1. ഇപ്പോഴത്തെ പ്രധാന ശ്രോതസ്സ് എന്താണ്?

    ReplyDelete
  2. നാണ്യ വിളകളുടെ വിലയിടിഞ്ഞതോടെ നമ്മള്‍ നഗരത്തിലേക്ക് മാറി അല്ലേ? :)

    ReplyDelete
  3. നാണ്യ വിള‍കളുടെ വില ഇടിഞ്ഞപ്പൊള്‍ നമ്മള്‍ ബിസിനസ്സ് ഒന്നു മാറ്റി പിടിച്ചു.
    Antiques..
    ആക്രി എന്നു മലയാളത്തില്‍ പറയും.അലുമിനിയം പാത്രങ്ങള്‍ (ചളുങ്ങിയതും / ആല്ലാത്തതും),ഓട്ട വീണ ഇരുംബു തൊട്ടികള്‍,പൊട്ടിയ ബക്കറ്റുകള്‍, പഴയ പത്രം എന്നിവ ആക്രിക്കാരനു വിറ്റിട്ടു 90:10 എന്ന റേഷ്യൊവില്‍ അമ്മൂമ്മക്കു കൈമാറും.

    ReplyDelete