Saturday, March 15, 2008
ഒരു മഴയുടെ ബാക്കി പത്രം..
രാത്രി മുഴുവന്‍ കൊച്ചിയെ കുളിരണിയിച്ച മഴ പകലിനു വേണ്ടി ബാക്കിവച്ചത്...
മഴ വെള്ളം കെട്ടിക്കിടക്കുന്ന വഴിയില്‍ക്കൂടി മോര്‍ണിംഗ് വാക്കിനിറങ്ങിയ ഉറുമ്പാശാന്‍...

Monday, March 10, 2008
നീ.. നിന്നെ ഞാന്‍ വെറുക്കുന്നു
മരം കോച്ചുന്ന മഞ്ഞുമലകളില്‍ കാവല്‍ നില്ക്കുന്ന
എന്റെ പിതാവിനു കൂട്ടായി നീ എത്തി
പിന്നൊരിക്കല്‍ ആ കയ്യില്‍ തൂങ്ങി നീ എന്റെ വീട്ടിലുമെത്തി
വൈകുന്നെരങ്ങളില് നിന്നെ അച്ഛന് ലാളിക്കുമ്പോള്
അമ്മയുടെ മുഖം കറുക്കുന്നതു കണ്ടു ഞാന്‍ നിന്നെ വെറുത്തു
കാലം മുന്നൊട്ടു നീങ്ങിയപ്പൊള് നീ എന്റെയും കൂട്ടുകാരിയായി
എന്റെ വേദനകളില്‍, എന്റെ സന്തോഷങ്ങളില്‍ നീ എനിക്കു തുണയായി
ഞാന്‍ നിന്നെ കൂടുതല്‍ സ്നേഹിച്ചു തുടങ്ങിയപ്പൊള്‍
അച്ഛന് നിന്നില്‍ നിന്നകലുന്നതും ഞാന്‍ കണ്ടു
നിന്നിലൂടെ ഞാന്‍ ഒരുപാടു കൂട്ടുകാരെ നേടി പക്ഷെ...
അവര്‍ കൂട്ടുകൂടിയതു നിന്നൊടാണെന്നു ഞാനറിഞ്ഞില്ലാ
നീയില്ലാതെ എനിക്കിന്നു കൂട്ടുകാരില്ലാ,
നീയുള്ളതു കൊണ്ടെനിക്കിന്നു വീട്ടുകാരില്ലാ

നിന്നില്നിന്നകലാന് നൊക്കുമ്പൊഴൊക്കെയും
നീ നിന്നിലേക്കെന്നെ കൂടുതല്‍ അടുപ്പിക്കുന്നു
നിന് ചുടു ചുംബനങ്ങള്‍ ഇല്ലാത്ത രാത്രികള്‍
എനിക്കു നിദ്രാ വിഹീനങ്ങളാകുന്നു….
നീ നിന്നിലേക്കെന്നെ കൂടുതല്‍ അടുപ്പിക്കുന്നു
നിന് ചുടു ചുംബനങ്ങള്‍ ഇല്ലാത്ത രാത്രികള്‍
എനിക്കു നിദ്രാ വിഹീനങ്ങളാകുന്നു….
നിന്നെ ഞാനിന്നു വെറുക്കുന്നു, നിന്നില്നിന്നകലാന് കൊതിക്കുന്നു
നീ ഇല്ലാത്ത ഒരു ലോകം സ്വപ്നം കാണാന്‍, നിന്നിലേക്കു ഞാന്‍ ലയിക്കുന്നു.....
Subscribe to:
Posts (Atom)